30ന് ഏഴ് മണിക്ക് അടയ്ക്കും; രണ്ട് ദിവസം മ​ദ്യ വിൽപ്പന ശാലകൾക്ക് അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 08:06 PM  |  

Last Updated: 27th September 2022 08:06 PM  |   A+A-   |  

bevco

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ അവധി. ഈ മാസം 30ന് വൈകീട്ട് ഏഴ് മണിക്ക് ഔട്ട്‌ലെറ്റുകള്‍ അടക്കും. സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്താണ് നേരത്തെ അടയ്ക്കുന്നതെന്ന് ബെവ്കോ അറിയിച്ചു.

എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വ്യവസായിയെ വടിവാള്‍ കാട്ടി ബന്ദിയാക്കി; പണം തട്ടാന്‍ ശ്രമം, മൂന്നംഗ സംഘം അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ