പിഎഫ്ഐ ഓഫീസുകളിൽ റെയ്ഡ്; വടിവാളുകൾ കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th September 2022 06:59 PM |
Last Updated: 27th September 2022 06:59 PM | A+A A- |

പോപ്പുലര്‍ ഫ്രണ്ട് പതാക/ഫയല്‍
കൽപ്പറ്റ: വയനാട്, പാലക്കാട് ജില്ലകളിലെ പിഎഫ്ഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. വയനാട്ടിലെ പിഎഫ്ഐ ജില്ലാ ഓഫീസിലും പൊലീസ് പരിശോധന നടത്തി.
മാനന്തവാടിയിൽ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു. എരുമത്തെരുവിലെ പിഎഫ്ഐ ഓഫീസിന് സമീപത്ത് ടയർ കട നടത്തുന്ന സലീം എന്നയാളുടെ സ്ഥാപനത്തിൽ നിന്ന് നാല് വടിവാളുകളാണ് കണ്ടെത്തിയത്. സലീമിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
പാലക്കാട് ജില്ലയിൽ കൽമണ്ഡപം, ചടനാം കുറിശ്ശി, ശംഖുവാരത്തോട്, ചിറ്റൂർ, പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസ്: ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ