വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്, കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോൾ കൂടുതൽ ഉപയോഗിച്ചു; കേസിൽ 34 പ്രതികൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th September 2022 08:12 AM |
Last Updated: 28th September 2022 08:12 AM | A+A A- |

റാലി, കുട്ടിയുടെ പിതാവ്
ആലപ്പുഴ; പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്. മുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുട്ടിയുടെ സാന്നിധ്യം ഹിറ്റായതോടെ കൂടുതൽ ഉപയോഗിക്കാൻ പോപ്പുലർ ഫ്രണ്ട് തീരുമാനിക്കുകയായിരുന്നു. കേസില്‍ ആകെ 34 പ്രതികള്‍ ആണ് ഉള്ളത്.
പോപ്പുലർ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്നയാളാണ് കുട്ടിയുടെ പിതാവ്. കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങളാണ് റാലിക്കായി തയ്യാറാക്കിയത്. വിവിധ സമുദായങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കാൻ കുട്ടിയെ പിതാവ് പരിശീലിപ്പിച്ചു. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിലും പിതാവ് കുട്ടിയെ ഉപയോഗിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു.
പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിൽ കുട്ടിയുടെ സാന്നിധ്യം ഇത് വന്‍ ഹിറ്റായതോടെ കുട്ടിയെ റാലികളിലും മറ്റും കൂടുതലായി ഉപയോഗിക്കാൻ സംഘടന തീരുമാനിച്ചു. പോപ്പുലര് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് വണ്ടാനം നവാസ് ഒന്നാം പ്രതി ആണ്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
യുവതിയെ ശല്യം ചെയ്തു; പൊലീസിനെ കണ്ട് മേൽക്കൂരയിൽ നിന്ന് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ