യുവതിയെ ശല്യം ചെയ്തു; പൊലീസിനെ കണ്ട് മേൽക്കൂരയിൽ നിന്ന് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു

വീടിന്റെ മേല്‍ക്കൂരയിലൊളിച്ചിരുന്ന ഇയാള്‍ പൊലീസിനെക്കണ്ട് എടുത്തുചാടിയത് അടുത്ത പുരയിടത്തിലേക്കായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം; പൊലീസിനെ കണ്ട് വീടിന്റെ മേൽക്കൂരയിൽ നിന്ന് എടുത്തുചാടിയ യുവാവിന്റെ കാലൊടിഞ്ഞു. യുവതിയെ ശല്യംചെയ്‌തെന്ന പരാതി അന്വേഷിക്കാനാണ്  ഉമയനല്ലൂര്‍ പേരയം വിനീത്ഭവനില്‍ വിനീതിനെ തേടി പൊലീസ് എത്തിയത്. പൊലീസിനെ ഭീഷണിപ്പെടുത്താന്‍ കത്തികൊണ്ട് കൈകളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

വീടിന്റെ മേല്‍ക്കൂരയിലൊളിച്ചിരുന്ന ഇയാള്‍ പൊലീസിനെക്കണ്ട് എടുത്തുചാടിയത് അടുത്ത പുരയിടത്തിലേക്കായിരുന്നു. വീഴ്ചയില്‍ കാലിനു പരിക്കുപറ്റിയതോടെ പൊലീസിനെ ഭീഷണിപ്പെടുത്താനായി കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. 

എന്നാല്‍ പൊലീസ് ഇയാളെ പിടികൂടി നെടുങ്ങോലത്ത് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കിയശേഷം അറസ്റ്റ് ചെയ്തു. ഇയാളുടെ പേരില്‍ മറ്റ് രണ്ട് കേസുകള്‍കൂടി നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com