ടാപ്പിങ്ങിനിടെ കാൽ വഴുതി വീണു, കയ്യിലെ കത്തി നെഞ്ചിൽ തുളച്ചു കയറി കർഷകൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 28th September 2022 07:12 AM  |  

Last Updated: 28th September 2022 07:12 AM  |   A+A-   |  

farmer_died

 

കാസർകോട്; റബ്ബർ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തിൽ കത്തി നെഞ്ചിൽ തുളച്ചു കയറി കർഷകൻ മരിച്ചു. ബേഡകം പള്ളത്തിങ്കാൽ പറയംപള്ളം കെ.ജെ.ജോസഫ് അപ്പച്ചൻ (66) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത റബർ തോട്ടത്തിൽ ഇന്നലെ പുലർച്ചെ 4നാണ് അപകടമുണ്ടായത്. ഈ സമയം ഭാര്യ എൽസിയും ജോസഫിനൊപ്പമുണ്ടായിരുന്നു. 

ടാപ്പിങ് ചെയ്യുന്നതിനിടയിൽ കാൽ വഴുതി വീണ് കയ്യിലുണ്ടായിരുന്ന കത്തി ദേഹത്തു കയറുകയായിരുന്നു. ഭർത്താവിന്റെ നിലവിളി കേട്ട് നോക്കിയ ഭാര്യ കണ്ടത് ജോസഫ് രക്തത്തിൽ കുളിച്ചു കിടക്കുന്നതായിരുന്നു. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, മകള്‍ക്കും പരിക്ക് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ