ആറു വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കുട്ടിക്കായി തിരച്ചിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 05:00 PM  |  

Last Updated: 29th September 2022 05:22 PM  |   A+A-   |  

laiju

ലൈജു

 

കൊച്ചി : ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്ന് മകളുമായി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ ലൈജു (36) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറു വയസ്സുള്ള മകൾ ആര്യനന്ദയെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. 

പൊലീസും അഗ്നിശമനസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ലൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്.  പുതുവാശ്ശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തിവരികയായിരുന്നു ഇയാൾ. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. 

അത്താണി അസീസി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആര്യനന്ദ. സാധാരണയായി സ്കൂൾ ബസിൽ പോകാറുള്ള ആര്യനന്ദയെ ലൈജു, താൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്നു. ലൈജുവിന്റെ ഭാര്യ സവിത ദുബായിൽ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൂച്ചയ്ക്ക് പേവിഷബാധ ലക്ഷണങ്ങള്‍; പിടിക്കാന്‍ ഉപകരണങ്ങള്‍ ഇല്ലെന്ന് ഫയര്‍ഫോഴ്‌സ്; പരിഭ്രാന്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ