ബ്രഹ്മപുരം തീപിടിത്തം; അട്ടിമറിയില്ല, സ്വയം കത്തിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

മാലിന്യകൂമ്പാരത്തിന് അടിത്തട്ടില്‍ മീഥേന്‍ ഗ്യാസ് രൂപപ്പെടുകയും തുടര്‍ന്നുണ്ടായ ചൂട് മൂലം തീപിടുത്തമുണ്ടായി എന്നാണ് നിഗമനം
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം, ഫയൽ/എക്സ്പ്രസ്
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം, ഫയൽ/എക്സ്പ്രസ്

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് സ്വയം തീപിടിച്ചതാണെന്നും അട്ടിമറിയില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. ചൂട് കൂടിയപ്പോള്‍ പ്ലാസ്റ്റിക് കത്തിയാതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. കാലങ്ങളായി കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ വലിയ രീതിയില്‍ രാസമാറ്റമുണ്ടാകും. ഈ രാസവസ്തുക്കളാണ് തീ പിടിക്കാന്‍ കാരണമായതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രഹ്മപുരത്ത് നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ സ്വാഭാവിക തീപിടുത്തമാണ് ഇത്തവണയും ഉണ്ടായത്. മാലിന്യകൂമ്പാരത്തിന് അടിത്തട്ടില്‍ മീഥേന്‍ ഗ്യാസ് രൂപപ്പെടുകയും തുടര്‍ന്നുണ്ടായ ചൂട് മൂലം തീപിടുത്തമുണ്ടായി എന്നാണ് നിഗമനം. ശക്തമായ കാറ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും തീ വേഗത്തില്‍ പടരാന്‍ കാരണമായി.

ബ്രഹ്മപുരം തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്നായിരുന്നു
പൊലീസിന്റെയും കണ്ടെത്തല്‍. അമിതമായ ചൂടാണ് 12 ദിവസത്തോളം നീണ്ടുനിന്ന തീപിടുത്തത്തിന് കാരണമായത്. വിശദമായി നടത്തിയ അന്വേഷണത്തില്‍ പ്ലാന്റില്‍ തീയിട്ടതിന് തെളിവില്ല. എന്നാല്‍ മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില തുടരുകയാണ്. പ്ലാന്റില്‍ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com