ബിനോയ് വിശ്വം എംപി/ ഫെയ്‌സ്ബുക്ക്‌
ബിനോയ് വിശ്വം എംപി/ ഫെയ്‌സ്ബുക്ക്‌

'അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരം'

സാങ്കേതിക കാഴ്ചപ്പാടില്‍ ദേശിയപാര്‍ട്ടി പദവി പ്രധാനമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം

ന്യൂഡല്‍ഹി:സാങ്കേതിക കാഴ്ചപ്പാടില്‍ ദേശിയപാര്‍ട്ടി പദവി പ്രധാനമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരം.  ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ ദേശീയപാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം എംപി.

സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവുകയും പ്രാദേശിക പാര്‍ട്ടികളായി മാറുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എഎപി ദേശീയപാര്‍ട്ടി പദവിയ്ക്ക് അര്‍ഹത നേടിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു

കേരളത്തിലും തമിഴ്‌നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവി ഇല്ലാതായി. നിലവില്‍ ആറ് ദേശീയ പാര്‍ട്ടികളാണ് രാജ്യത്തുള്ളത്. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, എഎപി. എന്നിവയാണത്.

ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുകയോ അല്ലെങ്കില്‍ ലോക്സഭയില്‍ രണ്ട് ശതമാനം സീറ്റുകള്‍ നേടുകയോ ചെയ്യണമെന്നാണ് ചട്ടം. ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍, അതിന് അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കെല്ലാം പൊതുചിഹ്നം ലഭിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com