മുൻ മന്ത്രി വി എസ് ശിവകുമാറിന്  ഇ ‍ഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം 

ഈ മാസം 20-ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ശിവകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്
വി എസ് ശിവകുമാർ
വി എസ് ശിവകുമാർ


കൊച്ചി: സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതി​​ന്റെ ഭാഗമായി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ‍ഡി) നോട്ടീസ് നൽകി. ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇടപാടുകളാണ് അന്വേഷിക്കുന്നത്. ഈ മാസം 20-ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ശിവകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വ്യക്തിക്കും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. 

2016 മുതൽ 2021 വരെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോ​ഗ്യമന്ത്രിയായിരുന്നു ശിവകുമാർ. 2020ൽ ശിവകുമാറിന്റെ വീട്ടിലും ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലൻസും കണ്ടെത്തിയിരുന്നു. ശിവകുമാറിനെ ഒന്നാംപ്രതിയാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആസ്തികളിൽ വലിയ വ്യത്യാസം ഉണ്ട്, ബിനാമി ഇടപാടുകൾ നടന്നു, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം അദ്ദേഹം ബിനാമിയായി സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നേരിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com