ഏപ്രില്‍ 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 11th April 2023 06:09 PM  |  

Last Updated: 11th April 2023 06:09 PM  |   A+A-   |  

Hartal

ഹര്‍ത്താല്‍/ പ്രതീകാത്മക ചിത്രം

 

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതയും ആരായുന്നുണ്ട്.

അതിനിടെ അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനുള്ള കോടതി തീരുമാനത്തില്‍ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്തെത്തി. എന്തുകൊണ്ടാണ് തേക്കടി ഒഴിവാക്കി പറമ്പിക്കുളം തിരഞ്ഞെടുത്തതെന്ന് അറിയില്ല. വിദഗ്ധ സമിതി ആണ് പറമ്പിക്കുളം നിര്‍ദേശിച്ചത്. എന്നാല്‍, യുക്തിരഹിതമായ തീരുമാനം കോടതി എടുക്കുമെന്ന് പറയാന്‍ കഴിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

'വിദഗ്ധ സമിതിയുടെയും കോടതിയുടെയും യുക്തി സാധാരണ ജനങ്ങള്‍ക്ക് മനസിലായിട്ടില്ല. ഞാനും ഒരു സാധാരണക്കാരന്‍ ആണ.് എനിക്കും മനസ്സിലായിട്ടില്ല. സാറ്റ്ലൈറ്റ് റേഡിയോ കോളര്‍ ലഭ്യമാണോ എന്നു പോലും ഉറപ്പില്ല. കോടതി അത് പരിശോധിച്ചിട്ടില്ല'- മന്ത്രി വ്യക്തമാക്കി. 

അതേസമയം ഹൈക്കോടതി ഇടപ്പെട്ടതോടെ അരിക്കൊമ്പന്‍ വിഷയം ആകെ കുഴഞ്ഞു മറിഞ്ഞുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചു. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്നും വിഷയം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന് വിട്ടുകൊടുക്കണമായിരുന്നുവെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സാറ്റലൈറ്റ് റേഡിയോ കോളര്‍ റെഡി; നാളെയോ മറ്റന്നാളോ എത്തും, അരിക്കൊമ്പന്‍ ദൗത്യം ഉടന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ