കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

കൃഷിയിടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ( 21) ആണ് മരിച്ചത്. കൃഷിയിടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള സ്ഥലത്താണ് സംഭവം. യുവാവിന്റെ നെഞ്ചില്‍ ആനയുടെ ചവിട്ട് ഏറ്റുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com