സുഡാനില്‍ മലയാളി വെടിയേറ്റ് മരിച്ചു; ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി 

സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മലയാളി കൊല്ലപ്പെട്ടു
ആല്‍ബര്‍ട്ട് അഗസ്റ്റിന്‍
ആല്‍ബര്‍ട്ട് അഗസ്റ്റിന്‍

ഖാര്‍ത്തൂം: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മലയാളി കൊല്ലപ്പെട്ടു.  വിമുക്ത ഭടനായ കണ്ണൂര്‍ ആലക്കോട് ആലവേലില്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ (48) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി സുഡാനിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. ആഭ്യന്തര കലാപത്തിനിടെ, ആല്‍ബര്‍ട്ട് അഗസ്റ്റിന് വെടിയേറ്റൂ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ഇന്ത്യക്കാരന് വെടിയേറ്റതായി സുഡാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ അമേരിക്കയും യുകെയുമടക്കമുള്ള രാജ്യങ്ങള്‍ അപലപിച്ചു.സുഡാനിലെ സാഹചര്യം വളരെ ദുര്‍ബലമാണെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. രാജ്യഭരണം ജനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ല. സംഘര്‍ഷം അവസാനിപ്പിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com