വയസുള്ള ആളെ കണ്ടാല്‍ കാല്‍തൊട്ട് വന്ദിക്കില്ലേ?; നവ്യനായര്‍ മോദിയുടെ കാല്‍തൊട്ട് വണങ്ങിയതില്‍ എംവി ഗോവിന്ദന്‍

എകെ സാനുവിനെ പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ വര്‍ഗീയ വാദത്തിന് അനുകൂലമായി ലഭിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് തെറ്റായ പ്രചാരണമാണ്.
എം.വി. ഗോവിന്ദൻ/ ഫേസ്ബുക്ക്
എം.വി. ഗോവിന്ദൻ/ ഫേസ്ബുക്ക്

തിരുവനന്തപുരം: കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളം പ്രചരിപ്പിക്കുകയാണെന്നും വസ്തുതാ വിരുദ്ധമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളം വികസനത്തില്‍ പിന്നോട്ടെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേത്.  ഒരു പുതിയ കാര്യവും പ്രധാനമന്ത്രി പറഞ്ഞില്ല. ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടുമെന്്

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം കേരളത്തില്‍ ഒരു ഉണര്‍വും ഉണ്ടാക്കിയിട്ടില്ലെന്ന് എംവി ഗോവിന്ദന്‍. മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഒരു ഉണര്‍വ് ഉണ്ട്. അത് കുറച്ചുകാലമേ നില്‍ക്കുയെന്നും ഗോവിന്ദന്‍ പറഞ്ഞു. നവ്യനായര്‍ കലാപരിപാടി അവതരിപ്പിക്കാന്‍ പോയതാണ്. ഏത് വയസുള്ള ആളെ കണ്ടാലും കാല്‍ തൊട്ട് വന്ദിക്കില്ലേ?. നവ്യാനായര്‍ പ്രധാനമന്ത്രിയുടെ കാല്‍ തൊട്ടുവണങ്ങിയല്ലോ എന്ന ചോദ്യത്തിന് മറുപടിയായി ഗോവിന്ദന്‍ പറഞ്ഞു. 

സാനുമാഷൊന്നും അതിന്റെ പരിപാടിക്ക് പോയ ആളല്ല. എകെ സാനുവിനെ പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ വര്‍ഗീയ വാദത്തിന് അനുകൂലമായി ലഭിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് തെറ്റായ പ്രചാരണമാണ്. മോദിയുടെ വരവ് കേരളത്തില്‍ ഒരു ഇളക്കവും ഉണ്ടാവില്ല. ഇങ്ങനെയുള്ള എത്രയെത്ര സംഭവപരമ്പരകള്‍ കണ്ടവരാണ് കേരളത്തിലെ ജനങ്ങളും സാഹിത്യകാരന്‍മാരും കലാകാരന്‍മാരുമൊക്കെയെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ എപ്പോ അധികാരത്തില്‍ വരുമെന്ന് അവര്‍ പറഞ്ഞിട്ടില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒറ്റപ്പെട്ട സീറ്റുകളാണുള്ളത്. അങ്ങനെ കേരളം ഭരിക്കാന്‍ അവര്‍ക്ക് കഴിയില്ല. പ്രസംഗിച്ച മോദിക്ക് വലിയ ആവേശമൊന്നും ഉണ്ടായിരുന്നില്ല. ട്രാന്‍സലേഷന്‍ നടത്തിയ മുരളീധരന് മാത്രമായിരുന്നു ആവേശമെന്നും ഗോവിന്ദന്‍ പരിഹസിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com