ഫോട്ടോ: എക്‌സ്പ്രസ് (ഫയല്‍)
ഫോട്ടോ: എക്‌സ്പ്രസ് (ഫയല്‍)

നടന്‍ മാമുക്കോയ അന്തരിച്ചു

നാടകനടനായിട്ടായിരുന്നു മാമുക്കോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്
Published on

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.  സംസ്കാരം നാളെ രാവിലെ 10 ന് കണ്ണംപറമ്പ് ശ്മശാനത്തിൽ നടക്കും.

ഈ മാസം 24 ന് കാളികാവില്‍ ഒരു ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കി. 

ഹൃദയാഘാതത്തിന് പുറമെ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതാണ് മാമുക്കോയയുടെ ആരോഗ്യനില വഷളായത്. കഴിഞ്ഞ രണ്ടു ദിവസമായി മാമുക്കോയ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. 

നാടകനടനായിട്ടായിരുന്നു മാമുക്കോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കെടി മുഹമ്മദിന്റെ നാടകങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. 

1979 ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആണ് ആദ്യ സിനിമ. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെയാണ് മാമുക്കോയ ജനകീയ നടനായി വളര്‍ന്നത്. രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com