എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്‌ലിന്‍;  കണ്‍സ്ട്രക്ഷന്‍ കമ്പനി എങ്ങനെ യോഗ്യത നേടി?; സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്

എപ്രില്‍ 12ന് നടന്ന മന്ത്രിസഭായോഗത്തില്‍ കൊടുത്ത പത്ത് പേജ്  നോട്ടില്‍ എന്തുകൊണ്ടാണ് കമ്പനികളുടെ പേര് മറച്ചുവച്ചത്?.
യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന വിഡി സതീശനും എംഎം ഹസ്സനും
യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന വിഡി സതീശനും എംഎം ഹസ്സനും

തിരുവനന്തപുരം: എഐ ക്യാമറ ഇടപാട് രണ്ടാം ലാവ് ലിന്‍ അഴിമതിഎന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. യോഗ്യതയില്ലാത്ത കമ്പനിക്കാണ് കരാറും ഉപകരാറും നല്‍കിയത്. ഇടപാട് സംബന്ധിച്ച് ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ഉയര്‍ത്തുന്ന ഏഴ് ചോദ്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വിഡി സതീശന്‍ തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

എസ്ആര്‍ഐടി എന്ന കമ്പനിക്ക് നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് കരാര്‍ നല്‍കിയത് എന്തിന്?,  ടെന്‍ഡര്‍ ഡോക്യുമെന്റ് ലംഘിച്ച് ഉപകരാര്‍ നല്‍കിയത് എന്തിന്?.  ടെന്‍ഡറില്‍ രണ്ടാമത് വന്ന കമ്പനി എങ്ങനെ ടെക്‌നിക്കല്‍ ക്വാളിഫൈയായി? എപ്രില്‍ 12ന് നടന്ന മന്ത്രിസഭായോഗത്തില്‍ കൊടുത്ത പത്ത് പേജ്  നോട്ടില്‍ എന്തുകൊണ്ടാണ് കമ്പനികളുടെ പേര് മറച്ചുവച്ചത്?. എസ്ആര്‍ഐടിക്ക്‌ 9 കോടി നോക്കുകൂലിയായി നല്‍കിയത് അഴിമതിയല്ലേ?  ടെന്‍ഡറില്‍ അറ്റുകുറ്റപ്പണിക്ക് വ്യവസ്ഥയുണ്ടായിട്ടും മെയിന്റനന്‍സ് കരാര്‍ എന്തിനെന്നും വിഡി സതീശന്‍ ചോദിച്ചു. 

സര്‍ക്കാരിന്റെ അഴിമതി തുറന്നുകാണിക്കല്‍ ലക്ഷ്യമിട്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ സെക്രട്ടേറിയറ്റ് വളയാനും ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. എഐ ക്യാമറ ഇടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com