ഒരു ദിവസം നീണ്ട തിരച്ചില്‍; പുകയുന്ന മാലിന്യക്കൂനയില്‍ വീണു കാണാതായ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

By സമകാലിക മലയാളം ഡെസ്ക്  |   Published: 28th April 2023 08:44 AM  |  

Last Updated: 28th April 2023 08:44 AM  |   A+A-   |  

naseer

മരിച്ച നസീർ, തിരച്ചിൽ നടത്തുന്നു / ടിവി ദൃശ്യം

 

കൊച്ചി: പെരുമ്പാവൂര്‍ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലെ പുകയുന്ന മാലിന്യക്കുഴിയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കിട്ടി. കൊല്‍ക്കത്ത സ്വദേശി നസീര്‍ ഹുസൈന്‍ (22) ആണ് മരിച്ചത്. ഒരു ദിവസത്തെ തിരിച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്. 

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണ്. ഓടയ്ക്കാലി കമ്പനിപ്പടിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. 

ഫാക്ടറിക്ക് പിന്നില്‍ അമ്പതടിയോളം താഴ്ചയുള്ള ഭാഗത്ത് പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യത്തില്‍ നിന്ന് പുക ഉയരുന്നതു കണ്ട് വെള്ളം ഒഴിക്കാനായി ശ്രമിക്കുമ്പോഴാണ് തൊഴിലാളി മാലിന്യത്തില്‍ പൂണ്ടുപോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യയാത്രയിൽ വരുമാനം 20 ലക്ഷം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ