'മരുമകനെ സംശയമില്ല; അനുഷ ആശുപത്രിയില്‍ വന്നത് അരുണ്‍ ഇല്ലാത്തപ്പോള്‍; മകള്‍ രക്ഷപ്പെട്ടത്  ഭാര്യ കണ്ടതുകൊണ്ട് മാത്രം'

എങ്ങനെയാണ് അനുഷ റൂമിലെത്തിയതെന്നും മരുമകനുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും സുരേഷ് പറഞ്ഞു. 
പ്രതി അനുഷ- സ്‌നേഹയുടെ അച്ഛന്‍ സുരേഷ്‌
പ്രതി അനുഷ- സ്‌നേഹയുടെ അച്ഛന്‍ സുരേഷ്‌
Updated on
1 min read


പത്തനംതിട്ട: പ്രസവിച്ചു കിടന്ന മകളെ നഴ്‌സിന്റെ വേഷത്തില്‍ എത്തിയ പ്രതി മൂന്ന് തവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചതായി സ്‌നേഹയുടെ അച്ഛന്‍ സുരേഷ്. ഭാര്യ കണ്ടതുകൊണ്ടുമാത്രമാണ് മകള്‍ രക്ഷപ്പെട്ടത്. എങ്ങനെയാണ് അനുഷ റൂമിലെത്തിയതെന്നും മരുമകനുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും സുരേഷ് പറഞ്ഞു. 

മരുമകന്‍ അരുണിന്റെ സഹപാഠിയാണ് അനുഷ. തനിക്കൊന്ന് കുഞ്ഞിനെയും ഭാര്യയെയും കാണണമെന്ന് അനുഷ അരുണിനോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അനുഷയോട് ആശുപത്രിയില്‍ വന്നുകാണാനും പറഞ്ഞു. എന്നാല്‍ അരുണ്‍ ഇല്ലാത്ത സമയത്താണ് ആശുപത്രിയില്‍ എത്തിയത്. മുന്‍പ് അനുഷയെ കണ്ടിട്ടുണ്ടെങ്കിലും മാസ്‌ക് വച്ചിരുന്നതിനാല്‍ മനസിലായില്ലെന്നും പിതാവ് പറഞ്ഞു.

വൈകിട്ട് മൂന്നുമണിയോടെ നഴ്‌സിന്റെ ഓവര്‍കോട്ട് ധരിച്ചാണ് യുവതി മുറിയിലെത്തിയത്. റുമിലെത്തിയതിന് പിന്നാലെ കുത്തിവയ്‌പ്പെടുക്കാന്‍ നിര്‍ബന്ധിച്ചു. ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ ഇനി എന്തിനാണ് കുത്തിവയ്‌പ്പെന്ന് അവളുടെ അമ്മ ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ കയ്യില്‍ ബലമായി പിടിച്ച് സിറിഞ്ച് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭാര്യ ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവയ്ക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.

അതേസമയം, യുവതിയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസില്‍ മൊഴിനല്‍കി. അനുഷയും അരുണും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു. പ്രതി അനുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നഴ്‌സിന്റെ വേഷത്തിലെത്തിയതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. രണ്ടുതവണ വിവാഹിതയായ അനുഷ അരുണുമായി അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അരുണിന്റെ പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com