ഇടുക്കിയിൽ ഇന്ന് കോൺ​ഗ്രസ് ഹർത്താൽ

By സമകാലിക മലയാളം ഡെസ്ക്   |   Published: 18th August 2023 06:30 AM  |  

Last Updated: 18th August 2023 06:30 AM  |   A+A-   |  

harthal

പ്രതീകാത്മക ചിത്രം

 

ഇടുക്കി : ഇടുക്കി ജില്ലയില്‍ കോൺ​ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. 
ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്. 

1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണ നിയന്ത്രണം പിന്‍വലിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് സമരക്കാർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ. 

ഓണക്കാലത്ത് വ്യാപാരത്തിന് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടി, ഹർത്താൽ ബഹിഷ്‌കരിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃക്കാക്കര ഓണക്കിഴി വിവാദം; മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഒന്നാം പ്രതി; വിജിലന്‍സ് റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ