ഓണം ആഘോഷിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ പൊളിവചനം പ്രചരിപ്പിച്ചു; അവരെ തിരിച്ചറിയണം: മുഖ്യമന്ത്രി

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2023 08:40 PM  |  

Last Updated: 27th August 2023 08:40 PM  |   A+A-   |  

pinarayi

pinarayi

 


തിരുവനന്തപുരം: ഓണം സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിയില്ല എന്ന പ്രചാരണം വലിയ തോതില്‍ ഉണ്ടായെന്നും ഈ പ്രചാരണത്തില്‍ കുടുങ്ങിപ്പോയി ചിലരെങ്കിലും അങ്ങനെ ചിന്തിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഭേദചിന്തയുമില്ലാതെ എല്ലാവരും ഓണം ആഘോഷിക്കുന്നു എന്നുള്ളതാണ് നമ്മുടെ നാട്ടിലെ പ്രത്യേകത. മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഓണമുണ്ട്. എന്നാല്‍ ഓണം ജനങ്ങള്‍ക്ക് സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിയില്ല എന്ന പ്രചരണം വലിയതോതില്‍ ഉയര്‍ന്നുവന്നിരുന്നു. ഇത്തരം പ്രചരണങ്ങള്‍ ഓണത്തിന്റെ ഐതിഹ്യപ്രകാരം പൊളിവചനങ്ങള്‍ എന്നാണെന്ന് ജനങ്ങള്‍ക്ക് അറിവുള്ളതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വരുമാനം നിലച്ചുപോയ ചിലരുണ്ട്. അവരൊന്നും തന്നെ ഓണം ആഘോഷക്കാതിരിക്കരുതെന്ന ചിന്തയോടെ സര്‍ക്കാര്‍ അവരെ സഹായിച്ചിരുന്നു. ഏത് ഭരണസംവിധാനമായാലും ആ ഭരണസംവിധാനത്തിന്റെ പ്രാഥമിക കടമ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തലാണ്. നിര്‍ഭാഗ്യവശാല്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമാണ് നമ്മുടെ രാജ്യത്ത് വര്‍ധിച്ചുവരുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മാനുഷ്യര്‍ എല്ലാവരും ഒന്നുപോലെ എന്ന പഴയ സങ്കല്‍പ്പത്തിനെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ് നാം, നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'സ്‌കൂളുകളില്‍ വിഭജന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്'; മുസാഫര്‍നഗര്‍ സംഭവത്തില്‍ ആദിത്യനാഥിന് ശിവന്‍കുട്ടിയുടെ കത്ത്

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ