സൈബര്‍ അധിക്ഷേപം; അച്ചു ഉമ്മന്റെ മൊഴിയെടുത്ത് പൊലീസ് 

സൈബര്‍ അധിക്ഷേപത്തിനെതിരായ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി
അച്ചു ഉമ്മന്‍/ഇന്‍സ്റ്റാഗ്രാം
അച്ചു ഉമ്മന്‍/ഇന്‍സ്റ്റാഗ്രാം
Updated on
1 min read

പുതുപ്പള്ളി: സൈബര്‍ അധിക്ഷേപത്തിനെതിരായ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം പൂജപ്പുര പൊലീസാണ് പുതുപ്പള്ളിയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. പരാതി നല്‍കിയതിനു പിന്നാലെ, ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിക്ക് പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു.

വ്യക്തിഹത്യയും സ്ത്രീത്വത്തെ അധിക്ഷേപിച്ചതും ചൂണ്ടിക്കാട്ടിയാണ് അച്ചു ഉമ്മന്‍ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയത്. പ്രചരിക്കപ്പെട്ട ഫെയ്‌സ്ബുക്ക് ലിങ്കുകളുടെ വിവരങ്ങള്‍ സഹിതമായിരുന്നു പരാതി. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ സജീവമായത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് വിവാദത്തിനു മറുപടിയെന്ന നിലയിലായിരുന്നു ഇടത് അനുകൂല ഗ്രൂപ്പുകളിലെ പ്രചാരണം.

അച്ചു ഉമ്മന്‍ പരാതിക്ക് പിന്നാലെ, ക്ഷമാപണവുമായി നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ച തെറ്റിനു നിരുപാധികം മാപ്പപേക്ഷിക്കുന്നൂവെന്നുമാണ് നന്ദകുമാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com