കൊച്ചി: മഹാത്മ ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് അദീന്‍ നാസറിന് സസ്‌പെന്‍ഷന്‍. ചൂണ്ടി ഭാരത് മാതാ ലോ കോളജില്‍ അഞ്ചാം വര്‍ഷ ബി.കോം എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അദീന്‍ നാസര്‍. അച്ചടക്ക നടപടിയുടെ ഭാഗമായാണ് കോളജ് നടപടി.
കഴിഞ്ഞ 24നായിരുന്നു നടപടിക്കാധാരമായ സംഭവം. കോളജിലെ ഗാന്ധി പ്രതിമയില്‍ കൂളിങ് ഗ്ലാസ് വെച്ച് അദീന്‍ ഫോട്ടോയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. 'ഗാന്ധിജി എന്തായാലും മരിച്ചയാളല്ലേ...' എന്ന് പറയുന്നതും വിഡിയോയിലുണ്ട്.
ചിത്രമെടുത്ത് അദീന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. വാര്‍ത്തകളിലെയും സമൂഹ മാധ്യമങ്ങളിലെയും ദൃശ്യങ്ങളില്‍നിന്ന് അദീന്‍ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് ആലുവ ചൂണ്ടി ഭാരത മാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
സംഭവത്തില്‍ കെഎസ്യു സംസ്ഥാന സെക്രട്ടറി അല്‍ അമീന്റെ പരാതിയില്‍ എടത്തല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കോളജിന്റെ സസ്‌പെന്‍ഷന്‍ നടപടി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ അധികൃതര്‍ കമീഷനെ നിയോഗിച്ചിരുന്നു. എസ്എഫ്ഐയുടെ മുന്‍ ആലുവ ഏരിയ കമ്മിറ്റി അംഗമാണ് അദീന്‍. ഭാരത് മാതായില്‍ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ