അങ്കണവാടിയില്‍ പോയില്ല; മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം; അമ്മൂമ്മയ്‌ക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2023 02:44 PM  |  

Last Updated: 01st February 2023 02:44 PM  |   A+A-   |  

video_varkkala

കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം

 

തിരുവനന്തപുരം: വര്‍ക്കലയില്‍ മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം. അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ചതിനാണ്‌ കുട്ടിക്ക് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അമ്മയ്ക്ക് എതിരെ കേസ് എടുത്തതായി വര്‍ക്കല പൊലീസ് പറഞ്ഞു. 

കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. കുഞ്ഞിനെ രക്ഷിതാക്കള്‍ പതിവായി മര്‍ദ്ദിക്കാറുള്ളതായും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ അച്ഛനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

യൂണിറ്റിന് 9 പൈസ കൂട്ടി; വൈദ്യുതി നിരക്ക് വര്‍ധിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ