യൂണിറ്റിന് 9 പൈസ കൂട്ടി; വൈദ്യുതി നിരക്ക് വര്‍ധിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2023 06:59 AM |
Last Updated: 01st February 2023 06:59 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍. നാലുമാസത്തേയ്ക്കാണ് കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് 9 പൈസയാണ് കൂടുക. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്.
40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍ നിന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയത് ബോര്‍ഡിന് അധിക ബാധ്യതയാണ് സൃഷ്ടിച്ചത്. ഇത് നികത്താനാണ് നിരക്ക് കൂട്ടിയത്.
87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പ്രണയാഭ്യര്‍ഥന നിരസിച്ചു, മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടി; 23കാരന്‍ ഒളിവില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ