പ്രണയാഭ്യര്‍ഥന നിരസിച്ചു, മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടി; 23കാരന്‍ ഒളിവില്‍ 

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ  ടിടിസി വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂന്നാര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ  ടിടിസി വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശിനിയും മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ  ടിടിസി വിദ്യാര്‍ഥിനിയുമായ പ്രിന്‍സി (21) ക്കാണ് മുഖത്ത് വെട്ടേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വ വൈകിട്ട് അഞ്ചോടെ നല്ലതണ്ണി റോഡിലാണ് സംഭവം. റോഡിലൂടെ നടന്നുപോയ പ്രിന്‍സിയെ പിന്തുടര്‍ന്നെത്തിയ പാലക്കാട് മണല്‍ക്കാട് സ്വദേശി ആല്‍വിന്‍ (23)  സംസാരിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടര്‍ന്ന്  പ്രകോപിതനായ യുവാവ് കൈവശം സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് മുഖത്ത് വെട്ടുകയായിരുന്നു. ബഹളം വച്ചതോടെ ആല്‍വിന്‍ ഓടി രക്ഷപ്പെട്ടു.

ഇതിലെ ഓട്ടോയില്‍ വന്നവരാണ് റോഡില്‍ വീണുകിടന്ന പ്രിന്‍സിയെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചത്. ശല്യം സഹിക്കാനാവാതെ  ആല്‍വിന്റെ നമ്പര്‍ ഫോണില്‍ ബ്ലോക്ക് ചെയ്തിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com