തൊടുപുഴയില്‍ കുടുംബം ഒന്നടങ്കം ആത്മഹത്യക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു

ആന്റണിയും, മകള്‍ സില്‍നയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ:  മണക്കാട് ചിറ്റൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ വീട്ടമ്മ മരിച്ചു. പുല്ലറയ്ക്കല്‍ ആന്റണിയുടെ ഭാര്യ ജെസിയാണ് മരിച്ചത്. 55 വയസായിരുന്നു

ആന്റണിയും, മകള്‍ സില്‍നയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തെ വാടകവീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ആന്റണി തൊടുപുഴയില്‍ ബേക്കറി നടത്തുകയായിരുന്നു. ആന്റണിയെ അന്വേഷിച്ചെത്തിയവര്‍ ബേക്കറിയില്‍ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തുകടന്നപ്പോള്‍ ഇവരെ അവശ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പിന്നീട് ഇവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com