വിലക്കയറ്റം നേരിടാന്‍ 2000 കോടി; കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി

വ്യവസായിക മേഖലയില്‍ അടക്കം കേരളത്തിന്റേത് മികച്ച വളര്‍ച്ചാ നിരക്കാണ്
ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു/ സഭ ടിവി
ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു/ സഭ ടിവി

തിരുവനന്തപുരം: വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റബര്‍ സബ്‌സിഡിക്ക് 600 കോടിയും വകയിരുത്തി. വ്യവസായിക മേഖലയില്‍ അടക്കം കേരളത്തിന്റേത് മികച്ച വളര്‍ച്ചാ നിരക്കാണ്. ആഭ്യന്തര ഉത്പാദനം കൂടിയതായും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 

കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ട്. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനമാണ് വളര്‍ച്ച. തനത് വരുമാനം 85,000 കോടിയായി ഉയരും. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തെ ഇകഴ്ത്തിക്കെട്ടാനാണ് ശ്രമം നടത്തുന്നത്.  ക്ഷേമ വികസനകേന്ദ്രനയം കേരളത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

ഭരണസംവിധാനം കാര്യക്ഷമമായി പുനഃസംഘടിപ്പിക്കും. യുവാക്കളെ കേരളത്തില്‍ തന്നെ നിര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കും. കിഫ്ബി ബാധ്യതയെ സംസ്ഥാന ബാധ്യതയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ പിന്തുണയ്ക്കുന്നവര്‍ ആരുടെ ഭാഗത്താണ് നില്‍ക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com