കേരളം കടക്കെണിയില്‍ അല്ല, കൂടുതല്‍ വായ്പയെടുക്കാന്‍ ശേഷി, കേന്ദ്രത്തിന്റേത് യാഥാസ്ഥിതിക സമീപനം: ധനമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2023 09:23 AM |
Last Updated: 03rd February 2023 09:23 AM | A+A A- |

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നു/സഭ ടിവി
തിരുവനന്തപുരം: കേരളം കടക്കെണിയില്‍ അല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്ന്, ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
വായ്പയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റേത് യാഥാസ്ഥിതിക സമീപനമാണ്. ഇതു വളര്‍ച്ചയെ ബാധിക്കും. കേരളത്തിന്റെ കടമെടുപ്പു പരിധിയില്‍ കേന്ദ്രം കുറവു വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പു പരിധിയില്‍ 4000 കോടിയുടെ കുറവാണ് വരുത്തിയത്. ഇതു സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന നടപടിയാണ്. കേരളത്തിന്റെ വായ്പാനയത്തില്‍ മാറ്റമില്ലെന്നു ധനമന്ത്രി പറഞ്ഞു.
കേരളം വളര്‍ച്ചയുടെ പാതയില്‍ ആണ്. സംസ്ഥാനത്തിന്റെ വ്യവസായ രംഗം ഉള്‍പ്പെടെ തിരിച്ചുവരവു നടത്തിയെന്ന് മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ജനകീയ മാജിക്ക്'; താങ്ങാനാകാത്ത ഭാരം ബജറ്റില്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ