കോഴിക്കോട്: ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. ദേശീയ പാതയിൽ മോഡേൺ ബസാറിന് സമീപമാണ് അപകടം. മോഡേൺ ബസാർ പാറപ്പുറം റോഡിൽ അൽ ഖൈറിൽ റഷീദിന്റെ മകൾ റഫ റഷീദ് (21) ആണു മരിച്ചത്.
രാത്രി 7.30യോടെയാണ് അപകടമുണ്ടായത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണം.
മെഡിക്കൽ കോളജിൽ നിന്നു മണ്ണൂർ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസാണ് ഇടിച്ചത്. മുക്കം കെഎംസിടി കോളജിൽ ബിടെക് വിദ്യാർത്ഥിനിയാണ് റഫ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ