വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2023 08:49 PM |
Last Updated: 04th February 2023 08:49 PM | A+A A- |

ശ്യാമില്‍ ജേക്കബ് അപകടത്തില്‍പ്പെട്ട കുഴി
കൊച്ചി: വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ശ്യാമില്‍ ജേക്കബ് (21) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 2ന് രാത്രി 11ഓടെ കങ്ങരപ്പടിയിലെ കുഴിയില്‍ ബൈക്ക് വീണാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയില്‍ ആയിരുന്നു. കുടുംബം പൊലീസില്‍ പരാതി നല്‍കി
ജനുവരി 21ന് മെയിന്‍ പൈപ്പ്ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. വലിയ കുഴി എടുത്തു. പിറ്റേദിവസം മണ്ണിട്ട് കുഴിമൂടി, അപകട സൂചനാ ബോര്‍ഡുകളും വച്ചു. പിന്നീട് ഈ ബോര്‍ഡുകള്‍ അവിടെനിന്ന് മാറ്റുകയായിരുന്നു. ശ്യാമില്‍ അപകടത്തില്‍പ്പെട്ടതിന് ശേഷമാണ് റോഡില്‍ കട്ടയിട്ട് പണി പൂര്‍ത്തീകരിച്ച
ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌കൂള്‍ കുട്ടികളുടെ കയ്യാങ്കളി; ട്രെയിന്‍ നിര്‍ത്തിയിട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ