'എനിക്കൊരു പരാതിയുമില്ല'; ചികിത്സ നിഷേധിച്ചിട്ടില്ല, ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ഉമ്മന്‍ചാണ്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 09:36 PM  |  

Last Updated: 05th February 2023 09:36 PM  |   A+A-   |  

oommenchandy

വീഡിയോ സ്‌ക്രീന്‍ഷോട്ട് 

 

തിരുവനന്തപുരം: കുടുംബം തനിക്ക് തുടര്‍ചികിത്സ നിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി. മികച്ച ചികിത്സയാണ് കിട്ടുന്നതെന്നും കുടുംബവും പാര്‍ട്ടിയും നല്ല പിന്തുണയാണ് നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ നല്‍കുന്നില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് വിശദീകരണുമായി ഉമ്മന്‍ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മും വീഡിയോയുമായി എത്തിയത്. 'ചികിത്സയെക്കുറിച്ച് എനിക്കൊരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് എന്റെ കുടുംബവും പാര്‍ട്ടിയും നല്‍കിയിട്ടുള്ളത്. യാതൊരു വിധ വീഴ്ചയുമില്ലാത്ത വിധത്തിലാണ് ചികിത്സ. അതില്‍ ഞാന്‍ സംതൃപ്തനാണ്.'- വീഡിയോയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഈയൊരു ഖേദകരമായ സാഹചര്യമുണ്ടാക്കിയത് മാധ്യമങ്ങള്‍ ആണെന്നും ഇത്തരമൊരു ക്രൂരത തന്റെ കുടുംബത്തോട് ചെയ്യാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ വീഡിയോയില്‍ പറയുന്നു. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ  ഓപ്പറേഷൻ ആ​ഗ്; 2069 ​ഗുണ്ടകൾ പിടിയിൽ; കൂടുതൽ തിരുവനന്തപുരത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ