ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ അകത്തേക്ക് കയറ്റി വിട്ടില്ല; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി; മലയാളി സ്ത്രീ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2023 02:14 PM |
Last Updated: 06th February 2023 02:14 PM | A+A A- |

പ്രതീകാത്മക ചിത്രം
ബംഗലൂരു: വിമാനത്തില്‍ വ്യാജബോംബു ഭീഷണി മുഴക്കിയ മലയാളി സ്ത്രീ പിടിയില്‍. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ബംഗലൂരു വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം.
കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവര്‍. ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ തടഞ്ഞു. അകത്തേക്ക് കയറ്റി വിട്ടില്ല.
ഇതേത്തുടര്‍ന്ന് വിമാനത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞ് ഇവര്‍ ബഹളം വെക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്റെ കോളറിന് പിടിച്ച് അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
ഈ വാർത്ത കൂടി വായിക്കൂ
മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ