ഗുണ്ടാവേട്ടയുമായി പൊലീസ്; 'ഓപ്പറേഷന്‍ ആഗ്' ഇന്നും തുടരും; രണ്ടു ദിവസത്തിനിടെ പിടിയിലായത് 2507 പേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 07:14 AM  |  

Last Updated: 06th February 2023 07:14 AM  |   A+A-   |  

gunda_arrest

അറസ്റ്റിലായവര്‍/ ടിവി ദൃശ്യം

 

തിരുവനന്തപുരം: ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമെതിരായ പൊലീസ് നടപടി 'ഓപ്പറേഷന്‍ ആഗ്' ഇന്നും തുടരും. രണ്ടു ദിവസത്തിനിടെ പിടികൂടിയത് 2507  പേരെയാണ്.  ശനിയാഴ്ച മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. 3,501 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 1,673 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവിടെ കരുതല്‍ തടങ്കല്‍ അടക്കം 270 പേരെ അറസ്റ്റ് ചെയ്തു. 217 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ 22 കേസുകളില്‍ 63 ആറസ്റ്റുകളാണ് രേഖപ്പെടുത്തിയത്.

കൊല്ലം സിറ്റി 51, കൊല്ലം റൂറല്‍ 110, പത്തനംതിട്ട 32, ആലപ്പുഴ 134, കോട്ടയം 133, ഇടുക്കി 99, എറണാകുളം സിറ്റി 105, എറണാകുളം റൂറല്‍ 107, തൃശൂര്‍ സിറ്റി 151, തൃശൂര്‍ റൂറല്‍ 150, പാലക്കാടും മലപ്പുറത്തും 168, കോഴിക്കോട് സിറ്റി 90, കോഴിക്കോട് 182, വയനാട് 112, കണ്ണൂര്‍ സിറ്റി 136, കണ്ണൂര്‍ റൂറല്‍ 135, കാസര്‍കോട് 111 എന്നിങ്ങനയാണ് കരുതല്‍ തടങ്കല്‍ അടക്കം അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

അടുത്ത വീട്ടിലെ ടയര്‍ കത്തിച്ചു; ഏഴു വയസ്സുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു, കണ്ണില്‍ മുളകുപൊടി വിതറി അമ്മയുടെ ക്രൂരത

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ