പ്രണയം നടിച്ച് 16 കാരിയെ പലതവണ പീഡിപ്പിച്ചു; 19 കാരന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2023 01:47 PM |
Last Updated: 07th February 2023 01:47 PM | A+A A- |

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവന്‍വണ്ടൂര്‍ വനവാതുക്കര സ്വദേശി ബാലു എന്ന അഭിനവ് (19 വയസ്സ്), തഴക്കര കല്ലുമല വലിയത്തു പറമ്പില്‍ ഷാജി(49) എന്നിവരാണ് അറസ്റ്റിലായത്.
മാന്നാര്‍ സ്വദേശിയായ 16 കാരിയെയാണ് പ്രതികള്‍ പീഡിപ്പിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന സമയം മുതലുള്ള പരിചയത്തില്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് അഭിനവ് പല തവണ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ്, പെണ്‍കുട്ടിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. പീരുമേട്ടിലെത്തിയ പെണ്‍കുട്ടിയെ അങ്കമാലിയില്‍ എത്തിച്ചത് ഷാജിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ