വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസില്‍ തൃപ്പൂണിത്തുറയിലെ ദമ്പതികളും പ്രതികളാകും; കൂടുതല്‍ തെളിവുകള്‍ പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2023 12:31 PM |
Last Updated: 07th February 2023 12:31 PM | A+A A- |

മെഡിക്കല്‍ കോളജ്/ ഫയല്‍
കൊച്ചി: കളമശ്ശേരി വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണിത്തുറയിലെ ദമ്പതികളും പ്രതികളാകും. വ്യാജരേഖ ചമക്കല്‍, അതിനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളിലാണ് അന്വേഷണം നടത്തുക. ഇവരുടെ മൊഴി പൊലീസ് ഉടന്‍ തന്നെ എടുക്കുമെന്നാണ് സൂചന.
നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. തൃപ്പൂണിത്തുറയിലെ ദമ്പതികളാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. അതിന്റെ ഭാഗമാകുകയായിരുന്നു മെഡിക്കല്‍ കോളജ് ജീവനക്കാരെന്നാണ് പൊലീസിന്റെ പ്രാഥമിക നിമഗനം.
കുട്ടിയെ കടത്തിക്കൊണ്ടു പോയതാണോ എന്നതും അന്വേഷിച്ചേക്കും. ഇക്കാര്യത്തില്‍ ശിശു സംരക്ഷണ സമിതിയുടെ അന്വേഷണത്തിന് ശേഷമാകും തീരുമാനമെടുക്കുക. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ, വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്‌ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നും, കുട്ടിയുടെ വിലാസം രേഖയില്‍ തിരുത്താനാണെന്നും സംഭാഷണത്തില്‍ സൂചിപ്പിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ