കോട്ടയത്ത് ആറ് പശുക്കൾക്ക് ഭക്ഷ്യ വിഷബാധ

രണ്ട് ​ദിവസമായി പശുക്കൾക്കു  ലക്ഷണം കണ്ടു തുടങ്ങിയിരുന്നു. ഇന്നലെ മുതൽ പശുക്കൾ തീർത്തും അവശ നിലയിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കുമരകം അട്ടിപ്പീടികയിൽ ആറ് കറവപ്പശുക്കൾക്ക് ഭക്ഷ്യ വിഷബാധ. ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആറ് പശുക്കളാണ് അവശ നിലയിലായത്. വെറ്ററിനറി ഡോക്ടർ പശുക്കളെ പരിശോധിച്ച് ജില്ലാ മൃ​ഗ സംരക്ഷണ ഓഫീസിൽ റിപ്പോർട്ട് നൽകി. 

രണ്ട് ​ദിവസമായി പശുക്കൾക്കു  ലക്ഷണം കണ്ടു തുടങ്ങിയിരുന്നു. ഇന്നലെ മുതൽ പശുക്കൾ തീർത്തും അവശ നിലയിലായി. തുടരെ വയറിളക്കമാണു പ്രധാന പ്രശ്നം. തീറ്റ എടുക്കുന്നില്ല. പാൽ ഉത്പാദനം കുറഞ്ഞു. 

പതിവായി കൊടുക്കുന്ന കാലിത്തീറ്റ കിട്ടാതെ വന്നപ്പോൾ സ്വകാര്യ കമ്പനിയുടെ തീറ്റയാണു കൊടുത്തതെന്നും അതിനു ശേഷമാണ് പശുക്കൾക്കു വയറിളക്കം തുടങ്ങിയതെന്നും ബിനു പറഞ്ഞു. ഒൻപത് പശുക്കളാണു ബിനുവിനുള്ളത്. മറ്റു പശുക്കൾക്കും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായും പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com