താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ മറിഞ്ഞു; റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മ; ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 07:11 AM  |  

Last Updated: 07th February 2023 07:19 AM  |   A+A-   |  

usha

ഉഷ

 

ആലപ്പുഴ: കേബിളിൽ കുടുങ്ങി സ്കൂട്ടർ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കായംകുളത്താണ് ദാരുണ സംഭവം. ഭർത്താവിനൊപ്പം സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്യവേയാണ് വീട്ടമ്മ അപകടത്തിൽപ്പെട്ടത്. റോഡിന് കുറുകെ അശ്രദ്ധമായി കിടന്ന കേബിളിൽ സ്കൂട്ടർ കുരുങ്ങിയതിനെ തുടർന്നാണ് അപകടമുണ്ടായത്. 

കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിളിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. 

പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷയുടെ കഴുത്തിലാണ് കേബിൾ കുടുങ്ങിയത്. റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഇന്നലെ രാത്രി 10.20നായിരുന്നു അപകടം. 

എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരിച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. ഇടശ്ശേരി ജംങ്ഷനിൽ വച്ചാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒന്നേമുക്കാല്‍ കൊല്ലം താമസിച്ചു; വാടക നല്‍കിയത് 38 ലക്ഷം രൂപ; ചിന്താ ജെറോം വീണ്ടും വിവാദത്തില്‍, പരാതി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ