പ്രണയം മൊട്ടിട്ട ക്യാമ്പസില്‍ വെച്ചുതന്നെ മാലചാര്‍ത്തി; കലോത്സവ വേദിയില്‍ അപൂര്‍വ്വ വിവാഹം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 09:17 PM  |  

Last Updated: 08th February 2023 09:17 PM  |   A+A-   |  

kripa-nadeem

കൃപയും നദീമും


 

കൊച്ചി: മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ കലോത്സവ വേദിയില്‍വെച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ വിവാഹിതരായി. എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കൃപയും നദീമുമാണ് വിവാഹ വേദിയായി തങ്ങളുടെ പ്രിയപ്പെട്ട ക്യാമ്പസ് തെരഞ്ഞെടുത്തത്. 
കോളജ് സ്ഥിരം സാംസ്‌കാരിക വേദിയായ അരങ്ങില്‍ വെച്ചായിരുന്നു വിവാഹം. 

കലോത്സവത്തിനായി എത്തി ചേര്‍ന്ന ആയിരക്കണക്കിന് പേരെ സാക്ഷിയാക്കിയായിരുന്നു വിവാഹം. 2014-17 അദ്ധ്യയന  വര്‍ഷത്തിലെ ബിരുദ  വിദ്യാര്‍ഥികളായിരുന്നു ഇരുവരും. മഹാരാജാസ് കോളജിലെ ഫിലോസഫി വിദ്യാര്‍ഥിനിയായിരുന്നു കൃപ. എന്‍വയോണ്‍മെന്റല്‍ കെമസ്ട്രി വിദ്യാര്‍ഥിയായിരുന്നു നദീം. 

തങ്ങളുടെ പ്രണയ ഉടലെടുത്ത അതേ കലാലയം തന്നെ ദാമ്പത്യ ജീവിതത്തിന്റെ നാള്‍വഴികള്‍ക്കും തുടക്കമാകണമെന്ന ഇരുവരുടെയും ആഗ്രഹമാണ് മഹാരാജാസില്‍ വെച്ച് വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ കൊല്ലത്ത് പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു; വ്യാപക പരിശോധന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ