കൊല്ലത്ത് പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു; വ്യാപക പരിശോധന
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 08:47 PM |
Last Updated: 08th February 2023 08:47 PM | A+A A- |

കൊല്ലത്ത് നടന്ന റെയ്ഡില്‍ നിന്ന്
തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
അടുത്തിടെ രൂപം നല്‍കിയ സ്‌റ്റേറ്റ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധന. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പള്ളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്.
മിഠായി നിര്‍മിക്കുന്ന പരിസരം വൃത്തിഹീനമായിരുന്നു. വില്‍പനക്കായി തയാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി