വയനാട്ടിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 03:22 PM |
Last Updated: 08th February 2023 03:22 PM | A+A A- |

പ്രതീകാത്മക ചിത്രം
കൽപ്പറ്റ : വയനാട് കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്.
ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
ഇന്ന് രാവിലെ 11 മണിയോടെ ചികിത്സയിലിരിക്കേയാണ് യുവതി മരിച്ചത്. ചികിത്സ നൽകുന്നതിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ