പ്രണയദിനം ആഘോഷമാക്കാം; ഉല്ലാസയാത്രയൊരുക്കി കെഎസ്ആര്‍ടിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 08:36 AM  |  

Last Updated: 10th February 2023 08:36 AM  |   A+A-   |  

ksrtc

ഫയല്‍ ചിത്രം


കൊച്ചി: വാലന്റൈന്‍സ് ഡേ ദിനമായ ഫെബ്രുവരി 14 ന് പ്രണയദിന യാത്രയൊരുക്കി കെഎസ്ആര്‍ടിസി. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്ന് കൊല്ലം മണ്‍റോതുരുത്ത്, സംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കാണ് യാത്ര. 1070 രൂപയാണ് ചാര്‍ജ്. 

പുലര്‍ച്ചെ 5.45ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. 10 മാസം പിന്നിട്ട ടൂറിസം സെല്ലിന്റെ നൂറാമത്തെ യാത്രയാണിത്. ബുക്കിങ്ങിന് ഈ നമ്പറില്‍ വിളിക്കാം: 94472 23212.

ഏപ്രില്‍ 10ന് ഇടുക്കി അഞ്ചുരുളിയിലേക്കുള്ള യാത്രയോടെയാണ് ആനവണ്ടി ഉല്ലാസയാത്രയുടെ തുടക്കം കുറിക്കുന്നത്. മൂന്നു ജില്ലകളുടെ സംഗമസ്ഥാനമായ കൂത്താട്ടുകുളത്ത് വിനോദയാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

ഗവി, മണ്‍റോതുരുത്ത്, ചതുരംഗപ്പാറ, മലക്കപ്പാറ, പരുന്തുംപാറ, പാഞ്ചാലിമേട്, അഞ്ചുരുളി, മാമലക്കണ്ടം, മൂന്നാര്‍ തുടങ്ങിയവയാണ് ഇതുവരെ നടത്തിയ യാത്രകള്‍. റസിഡന്റ്‌സ് അസോസിയേഷനുകള്‍, ചങ്ങാതിക്കൂട്ടങ്ങള്‍, വായനശാലകള്‍, വിവിധ സ്ഥാപനങ്ങള്‍, ഓഫീസ് ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ പങ്കാളികളായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വായനശാലകളില്‍ പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ അംഗത്വം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ