അപകടത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്, ഇനി ഒരു ജീവൻ പോലും പൊലിയരുത്; കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

റോഡുകളിൽ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോടതി കൊച്ചി ഡെപ്യുട്ടി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.
ഹൈക്കോടതി
ഹൈക്കോടതി

കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. റോഡുകളിൽ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോടതി കൊച്ചി ഡെപ്യുട്ടി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.

അപകടത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഇത്തരത്തിൽ ഇനി ഒരു ജീവൻ പൊലിയരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അതേസമയം ബസിന്റെ അമിതവേ​ഗം ശ്രദ്ധയിൽ പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്ന ട്രാഫിക് ഉദ്യോ​ഗസ്ഥനെ കോടതി വിമർശിച്ചു.

ഡിസിപിയുടെ സാനിധ്യത്തിലാണ് കോടതി ദൃശ്യങ്ങൾ പരിശോധിച്ചത്. ഇതോടെ എറണാകുളത്തെ സ്വകാര്യ ബസുകളുടെ അമിതവേ​ഗത നിയന്ത്രിക്കാൻ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇന്നതെ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത ന​രഹത്യാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടം നടന്നതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. കച്ചേരിപ്പടിക്ക് സമീപം മാധവ ഫാര്‍മസി ജങ്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com