കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 07:23 PM  |  

Last Updated: 10th February 2023 07:25 PM  |   A+A-   |  

theft in idukki Nunnery; arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ദീപു കുമാറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത ന​രഹത്യാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടം നടന്നതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.

അപകടത്തിൽ ബൈക്ക് യാത്രികനായ വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 46 വയസായിരുന്നു.

കച്ചേരിപ്പടിക്ക് സമീപം മാധവ ഫാര്‍മസി ജങ്ഷനില്‍ രാവിലെയാണ് അപകടം. ബസ് ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ആന്റണി തത്ക്ഷണം മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇനി ഒരു ജീവനും റോഡില്‍ പൊലിയരുത്; കര്‍ശന നടപടി വേണം; ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ