ഡ്രൈഫ്രൂട്ട്‌സ് വാങ്ങാനെത്തി; ചില്ല് വാതിലില്‍ ഇടിച്ചുവീണു; മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 12:49 PM  |  

Last Updated: 12th February 2023 12:49 PM  |   A+A-   |  

A man died after crashing into a glass door

അപകടത്തിന്റെ സിസിടിവി ദൃശ്യം

 

തൃശൂര്‍: ചാവക്കാട് മണത്തലയില്‍ ചില്ലുവാതിലില്‍ ഇടിച്ചുവീണയാള്‍ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാന്‍ ഹാജിയാണ് മരിച്ചത്. 84 വയസായിരുന്നു. ഡ്രൈഫ്രൂട്ട്‌സ് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഉസ്മാന്‍ ഹാജി. വീഴ്ചയില്‍ തലയുടെ പിന്നില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു

നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാന്‍ ഹാജി. കടയിലേക്ക് വരുന്ന സമയത്ത് ചില്ലുവാതില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ചില്ലില്‍ തലയിടിച്ച ഉടനെ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയുടെ പുറകിലായി ആഴത്തില്‍ മുറിവേറ്റു.

കടയിലെ ജീവനക്കാരും നാട്ടുകാരും ഉടന്‍ തന്നെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ