ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 12:03 PM  |  

Last Updated: 12th February 2023 12:03 PM  |   A+A-   |  

ksrtc_fire

കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചപ്പോള്‍/ ടെലിവിഷന്‍ ദൃശ്യം

 


തൃശൂര്‍: തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.  ഉടനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു.

രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കി. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണച്ചു. ആര്‍ക്കും പരിക്കില്ല.

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. തൃശൂര്‍ - കോട്ടയം റൂട്ടിലോടുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുതിരവട്ടത്തു നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി; വേങ്ങരയിൽ ബസ് ഇറങ്ങിയപ്പോൾ പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ