വിദ​ഗ്ധ ചികിത്സയ്ക്കായി ഉമ്മൻചാണ്ടി ഇന്ന് ബം​ഗളൂരുവിലേക്ക് ; ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുപോകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 06:09 AM  |  

Last Updated: 12th February 2023 06:09 AM  |   A+A-   |  

oomman_chandy

ഉമ്മന്‍ചാണ്ടി/ ഫയല്‍

 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി ബം​ഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും. ഉച്ചയോടെ ചാർട്ടേഡ് വിമാനത്തിലാണ് ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക. നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് തുടർ ചികിത്സയ്ക്കായി ബം​ഗളൂരുവിലേക്ക് മാറ്റുന്നത്. 

എഐസിസിയാണ് ഉമ്മൻ ചാണ്ടിയെ ബം​ഗളൂരുവിലെത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. വിമാനം എഐസിസി ഏർപ്പാടാക്കിയതായി കെ സി വേണു​ഗോപാൽ അറിയിച്ചു.

ഉമ്മൻചാണ്ടിയുടെ  ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളാണ് നടന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. വ്യാജ വാർത്തകൾ പടച്ച് വിടുന്നത് ശരിയല്ല.  ഉമ്മൻചാണ്ടിയുടെ  ആരോഗ്യ നിലയിൽ മകനെന്ന നിലയ്ക്ക് തന്നേക്കാൾ കൂടുതൽ ഉത്തരവാദിത്തം ആർക്കാണെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. ഉമ്മൻ ചാണ്ടിക്ക് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നിങ്ങൾ എന്തൊക്കെ പ്രചരിപ്പിക്കുന്നു, അതുകൊണ്ട് ഞാൻ ഇല്ലാതായോ? എനിക്കെതിരെ ഒരു ആരോപണവും ആരും ഉന്നയിച്ചിട്ടില്ല'- ഇപി ജയരാജൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ