കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം; വാഹനങ്ങൾ കത്തി നശിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 10:10 PM  |  

Last Updated: 13th February 2023 10:10 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം. സ്റ്റേഷനിലെ പാർക്കിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് കാറുകൾ കത്തി നശിച്ചു. 

വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ഇലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പിടിച്ചതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

പാര്‍ക്ക് ചെയ്ത വാഹനങ്ങളിലേക്കും മരത്തിലേക്കും തീ പടര്‍ന്നു. അഗ്നിരക്ഷാ സേനയും സമീപവാസികളും ചേര്‍ന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

17കാ​ര​ന് സ്കൂ​ട്ട​ർ ഓ​ടി​ക്കാ​ൻ ന​ൽകി, ബ​ന്ധു​വി​ന് പി​ഴ​യും കോ​ട​തി പി​രി​യും​വ​രെ ത​ട​വും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ