മുഖംമൂടി ധരിച്ചെത്തി; പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 08:07 AM  |  

Last Updated: 14th February 2023 08:07 AM  |   A+A-   |  

ATM LOOT

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം. പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

എലുമ്പുലശേരിയിലെ സ്വകാര്യ ബാങ്കിന്റെ എടിഎം തകർക്കാനായിരുന്നു ശ്രമം. അലാറം മുഴങ്ങിയതിന് പിന്നാലെ ബാങ്ക് മാനേജർ പൊലീസിനെ വിവരം അറിയിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. നീല ഷർട്ടും മുഖം മൂടിയും ധരിച്ചയാൾ എടിഎം കൗണ്ടറിൽ കയറി പടക്കം പൊട്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അപകടകരമായി കാർ ഓടിച്ച് വിദ്യാർത്ഥി, നിരവധി വാഹനങ്ങളെ ഇടിച്ചു, വഴിയാത്രക്കാരിയായ കുട്ടിക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ