അപകടകരമായി കാർ ഓടിച്ച് വിദ്യാർത്ഥി, നിരവധി വാഹനങ്ങളെ ഇടിച്ചു, വഴിയാത്രക്കാരിയായ കുട്ടിക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 07:49 AM  |  

Last Updated: 14th February 2023 07:49 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

കോഴിക്കോട്: അപകടകരമായി കാർ ഓടിച്ച് ലോ കോളജ് വിദ്യാർത്ഥി വിവിധ സ്ഥലങ്ങളിൽ അപകടമുണ്ടാക്കി. കോഴിക്കോട് ചേവായൂർ ഭാഗത്താണ് അപകടം. നാല് വാഹനങ്ങളിലും വഴിയാത്രക്കാരിയായ ഒരു കുട്ടിയെയും കാർ ഇടിച്ചു.  

പരിക്കേറ്റ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ചേവായൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിദ്യാർത്ഥിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. ഇതിന് ശേഷം മാത്രമേ കാരണം വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം; വാഹനങ്ങൾ കത്തി നശിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ