‘വരാഹരൂപം‘ പാട്ടു കേസ്; പൃഥ്വിരാജിന്റെ മൊഴിയെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 09:07 AM  |  

Last Updated: 14th February 2023 09:07 AM  |   A+A-   |  

prithviraj_drug_mafia

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കോഴിക്കോട്: കന്നഡ ചിത്രമായ ‘കാന്താര‘യിലെ ‘വരാഹരൂപം‘ പാട്ടുമായി ബന്ധപ്പെട്ട കേസിൽ നടൻ പൃഥ്വിരാജിന്റെ മൊഴിയെടുക്കുമെന്ന് പൊലീസ്. പകർപ്പവകാശ ലംഘന പരാതിയുമായി ബന്ധപ്പെട്ടു കോഴിക്കോട് ടൗൺ പൊലീസാണ് പൃഥ്വിരാജ് ഉൾപ്പെടെ ഏഴ് പേരിൽ നിന്നു കൂടി മൊഴിയെടുക്കാൻ ഒരുങ്ങുന്നത്. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. പാട്ട് ഒറിജിനലാണെന്നും, പകർപ്പാവകാശം ലംഘിച്ചിട്ടില്ലെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.

പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ വരാഹരൂപം എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി സ്റ്റേഷനിലെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'അന്ന് സെറ്റിലുണ്ടായിരുന്ന ഒരേയൊരു പെണ്ണ് ഞാൻ മാത്രം'; ഇൻസ്റ്റ​ഗ്രാം ലോകത്തേക്ക് ചുവടുവച്ച് സീനത്ത് അമൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ