പെരിന്തല്‍മണ്ണയിലെ ബാലറ്റ് പെട്ടികള്‍ കാണാതായതില്‍ അന്വേഷണത്തിന് ഉത്തരവ്; പെട്ടികള്‍ കോടതിയില്‍ വെച്ച് തുറക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2023 01:58 PM |
Last Updated: 16th February 2023 01:58 PM | A+A A- |

ഹൈക്കോടതി
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികള്‍ കാണാതായതില്‍ അന്വേഷണത്തിന് ഉത്തരവ്. നാലാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ബാലറ്റുപെട്ടികളുടെ പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു.
എന്നാല്‍ ബാലറ്റ് പെട്ടികള്‍ സീല്‍ ചെയ്ത നിലയിലായിരുന്നു. ഇത് തുറക്കുന്നതിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് രജിസ്ട്രാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പെട്ടികള്‍ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
തുറന്ന കോടതിക്കുള്ളില്‍ വെച്ച് പെട്ടികള്‍ പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലറ്റ് പെട്ടികള്‍ അടുത്ത വ്യാഴാഴ്ചയാണ് ബാലറ്റ് പെട്ടി കോടതിയില്‍ തുറന്നു പരിശോധിക്കുക. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. കോടതി ആവശ്യപ്പെടുന്ന എന്തു സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണം; ദിലീപിന്റെ വാദം തള്ളി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ